പെട്ടിമുടി മണ്ണിടിച്ചിൽ ; മരിച്ച ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

രാജമല: പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഒരു കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയുടെ ഗ്രേവൽ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. അപകടത്തിൽ കാണാതായ 11 പേർക്കായി തെരച്ചിൽ തുടരുകയാണ്. അവസാനയാളെ കണ്ടെത്തും വരെയും തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം.

Top