പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 56

മൂന്നാര്‍: ഇടുക്കി രാജമല പെട്ടിമുടി മണ്ണിടിച്ചിലില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് വരെ 56 മരണമാണ് സ്ഥിരീകരിച്ചത്. ഇനിയും 14 പേരെ കൂടി കണ്ടെത്താനുണ്ട്.

അപകടം നടന്ന് എട്ടാം ദിവസവും കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘം. പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധനയും തുടരുന്നുണ്ട്.

Top