‘യൂട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ക്കും’ ;പേട്ടയുടെ ട്രെയിലര്‍ എത്തി

രാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം പേട്ടയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ആക്ഷനും പ്രണയവുമെല്ലാം ഒത്തു ചേരുന്ന ട്രെയിലര്‍ യൂട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രജനീകാന്തും സിമ്രാനും ചേര്‍ന്നുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി തീയേറ്ററുകളിലെത്തും.

തലൈവരുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗം ആയി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം തന്നെയാണ് ഈ ടീസറിന്റെഹൈലൈറ്റ്. രജനീകാന്തിന്റെ നായികയായെത്തുന്ന ചിത്രത്തിലെ തൃഷയുടെ പേര് സരോ എന്നാണ്. വിജയ് സേതുപതി, നവസുദ്ദീന്‍ സിദ്ധിഖി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തുവിട്ടിരുന്നു.

ഫുള്‍ മ്യൂസിക് ആല്‍ബം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ആദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

Top