രജനീകാന്തിന്റെ പേട്ടയുടെ ചിത്രീകരണം പൂര്‍ത്തിയായി; ചിത്രം വമ്പന്‍ റിലീസിനൊരുങ്ങുന്നു

ജനീകാന്ത് ചിത്രം പേട്ടയുടെ ചിത്രീകരണം പൂര്‍ത്തിയായി. വ്യത്യസ്ത ലുക്കുകളിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്.

വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Top