രജനീകാന്തിന്റെ പേട്ടയിലെ രണ്ടാമത്തെ ഗാനം നാളെയെത്തും

ജനീകാന്ത് ചിത്രം പേട്ടയിലെ മരണമാസ് ഗാനത്തിനു ശേഷം രണ്ടാമത്തെ ഗാനം നാളെ പുറത്തുവിടും. ഉല്ലാല എന്നു തുടങ്ങുന്ന ഫാസ്റ്റ് ബീറ്റ് ഗാനമാണ് പുറത്തുവിടുക. ഫുള്‍ മ്യൂസിക് ആല്‍ബം ഡിസംബര്‍ 9നാണ് റിലീസ് ചെയ്യുക. വിജയ് സേതുപതി, നവസുദ്ദീന്‍ സിദ്ധിഖി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തുവിട്ടിരുന്നു.

ആദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

Top