രജനീകാന്ത് ചിത്രം പേട്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ജനീകാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം പേട്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തിരക്കിനിടയിലൂടെ വ്യത്യസ്ത ദിശയിലേക്ക് നടന്നു നീങ്ങുന്ന സിമ്രാനും രജനീകാന്തുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്.

തൃഷ, സിമ്രാന്‍, മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും വിജയ് സേതുപതിയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

Top