രജനീകാന്ത് ചിത്രം ‘പേട്ട’യുടെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സ് സൈറ്റില്‍. . .

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ പുതിയ ചിത്രം ‘പേട്ട’യുടെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സ് സൈറ്റില്‍. ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സ് സൈറ്റില്‍ എത്തിയിരിക്കുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇത്തരത്തില്‍ തമിഴ് റോക്കേഴ്‌സ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയ്ക്ക് വാണിജ്യ നഷ്ടം സൃഷ്ടിക്കുന്ന തമിഴ് റോക്കേഴ്‌സിനെ തുരത്താന്‍ ഇതു വരെയും പൊലീസിന് ആയിട്ടില്ലെന്നതാണ് സത്യം.

മികച്ച പ്രതികരണത്തോടെയാണ് പേട്ട മുന്നേറുന്നത്. ഇതിനിടെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് എത്തുന്നത്.

Top