രജനീകാന്ത്-കാര്‍ത്തിക് സുബ്ബരാജ്‌ ചിത്രം ‘പേട്ട’ യുടെ മോഷന്‍ പോസ്റ്റര്‍ കാണാം

കാര്‍ത്തിക് സുബ്ബരാജും രജനീകാന്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പേട്ട. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സ്‌റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്.

വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top