സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു; പെട്രോളിന് 24 പൈസയുടെ കുറവ് രേഖപ്പെടുത്തി

petrol

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുടേയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

കൊച്ചിയില്‍ പെട്രോള്‍ വില 72.60 രൂപയും ഡീസല്‍ വില 66.87 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.02 രൂപയും ഡീസല്‍ വില 68.21 രൂപയുമാണ്.

കഴിഞ്ഞദിവസവും ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോളിന് 20 പൈസയുടെയും ഡീസലിന് 19 പൈസയുടെയും കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

Top