ഇന്ധന വിലവര്‍ധനയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

dharmendra pradhan

ന്യൂഡല്‍ഹി: രാജ്യത്ത് അടിക്കടിയുള്ള ഇന്ധന വിലവര്‍ധനയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്പ്പാദനക്കുറവാണ് ഇന്ധന വില വര്‍ധനവിന് പ്രധാന കാരണമെന്നും, ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ധനവും രാജ്യത്ത് ഇന്ധന വിലവര്‍ധിക്കാന്‍ കാരണമായയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണ്ണാടക ഇലക്ഷന് പിന്നാലെ പെട്രോള്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേയ്ക്ക് എത്തിയിരുന്നു. 80 രൂപ നിരക്കിലേയ്ക്കാണ് രാജ്യമെങ്ങും വില കുതിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രതിദിന വില പുതുക്കല്‍ വന്നതിനു ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന നിരക്കിലേയ്ക്ക് എത്തുന്നത്. രാജ്യത്ത് തന്നെ ഏറ്റവും വലിയ നിരക്കാണ് ഞായറാഴ്ച ഉണ്ടായത്. തിരുവനന്തപുരത്ത് 80.35 പൈസയായി പെട്രോളും 73.34 രൂപയായി ഡീസല്‍ വിലയും ഉയര്‍ന്നു.

Top