പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡല്‍ഹി : പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി. ബജറ്റില്‍ പരിഗണിക്കണമെന്നാണ് ആവശ്യം.

അതേസമയം, പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്കാണ്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്.

Top