ഇന്ധനവില താഴോട്ട്; കുറഞ്ഞത് പെട്രോളിന് ഒമ്പതു പൈസയും ഡീസലിന് എട്ടു പൈസയും

-petrol-diesel-

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് ഒമ്പതു പൈസയും ഡീസലിന് എട്ടു പൈസയുമാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 75.34 രൂപയും ഡീസല്‍ വില 70.09 രൂപയുമായി. ഇന്നലെയും എണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോള്‍ ലിറ്ററിന് 25 പൈസ കുറഞ്ഞ് 76.71 രൂപയിലും ഡീസലിന് 23 പൈസ കുറഞ്ഞ് 71.36 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചിരുന്നത്.

Top