തുടര്‍ച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

fuel

ന്യൂഡല്‍ഹി: ഇന്ധന വില കുറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് 22 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്നു കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കുറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ ഇന്ധനവില ലിറ്ററിനു ഒന്നര രൂപകുറഞ്ഞിട്ടുണ്ട്. ഇന്നത്തെ പെട്രോള്‍ വില കൊച്ചിയില്‍ 76.37, കോഴിക്കോട് 76.67, തിരുവനന്തപുരം 77.86 എന്നിങ്ങനെയാണ്.

അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ കുറവാണ് ഇന്ധനവില തുടര്‍ച്ചയായി കുറയാന്‍ കാരണമായത്.

Top