ഇന്ധന വില താഴോട്ട്; പെട്രോളിന് അഞ്ച് പൈസയും ഡീസലിന് ഏഴുപൈസയും കുറഞ്ഞു

petrole

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് ഏഴുപൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 21 പൈസയും കുറഞ്ഞിരുന്നു.

ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73 രൂപ 59 പൈസയാണ്. ഡീസല്‍ വില 67 രൂപ 71 പൈസയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 90 പൈസയാണ്. ഡീസല്‍ വില 69 രൂപ 02 പൈസയും.

കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73 രൂപ 91 പൈസയും, 68 രൂപ 03 പൈസയുമാണ്. കഴിഞ്ഞ നാലു ദിവസത്തിനിടെ പെട്രോളിന് 51 പൈസയാണ് കുറഞ്ഞത്.

Top