വീണ്ടും കുറഞ്ഞ് ഇന്ധനവില; കുറഞ്ഞത് പെട്രോളിന് 22 പൈസ ഡീസലിന് 21 പൈസ

petrole

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 16 പൈസയും ഡീസലിന് രണ്ടുപൈസയും കുറഞ്ഞിരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 64 പൈസയാണ്. ഡീസല്‍ വില 67 രൂപ 78 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 95 പൈസയാണ്. ഡീസല്‍ വില 69 രൂപ 09 പൈസയും.

കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73 രൂപ 96 പൈസയും, 68 രൂപ 10 പൈസയുമാണ്. മൂന്നു ദിവസത്തിനിടെ പെട്രോളിന് 44 പൈസയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top