ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; പെട്രോളിന് 73.96 രൂപയും ഡീസലിന് 68.36 രൂപയും

petrole

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയില്‍ പെട്രോളിന് 73.96 രൂപയും ഡീസലിന് 68.36 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 75.36 രൂപയും ഡീസല്‍ വില 69.68 രൂപയുമാണ് രേഖപ്പെടുത്തിയത്.

പെട്രോള്‍ ഡീസല്‍ വില കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ആറുമാസത്തെ കണക്കെടുത്താല്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് പെട്രോളിന് 75.14 രൂപയും ഡീസലിന് 70.08 രൂപയുമായി കുറഞ്ഞ ശേഷം വില ഇത്രയും താഴുന്നത് ആദ്യമായിട്ടാണ് .

Top