ഇന്ധനവില താഴോട്ട്; കുറഞ്ഞത് പെട്രോളിന് 15 പൈസയും ഡീസലിന് 14 പൈസയും

കൊച്ചി: ഇന്നും സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 15 പൈസയുടെയും ഡീസലിന് 14 പൈസയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 73.16 രൂപയിലും ഡീസല്‍ വില 67.45 രൂപയിലുമെത്തി. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.58 രൂപയായും ഡീസല്‍ വില 68.78 രൂപയായും കുറഞ്ഞു. ഇന്നലെ പെട്രോളിന് 16 പൈസയും ഡീസലിന് 10 പൈസയും കുറഞ്ഞിരുന്നു.

Top