കൊച്ചി: ഒരാഴ്ചയായി മാറ്റമില്ലാതെ തുടരുന്ന പെട്രോള്‍ വിലയില്‍ ഇന്ന് വര്‍ധനവ്. അഞ്ചു പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന് 74.01 രൂപയായി. ഡീസല്‍ വില 68.36 രൂപയില്‍ തുടരുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്നാണ് പെട്രോളിന് വില വര്‍ധിച്ചത്. നാല് ദിവസം മുന്‍പ് പെട്രോളിന് അഞ്ച് പൈസയുടെയും ഡീസലിന് ആറ് പൈസയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു.