പെട്രോള്‍ വിലയില്‍ മാറ്റമില്ല; ഡീസലിന് ഇന്നും വില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും പെട്രോള്‍ വില സംസ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. അതേസമയം ഡീസലിന് ഇന്നും വില കുറഞ്ഞു. അഞ്ചു പൈസയാണ് ഇന്ന് ഡീസലിന് കുറഞ്ഞത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.01 രൂപയാണ്. ഡീസല്‍ വില കുറഞ്ഞ് 68.49 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 75.38 രൂപയും ഡീസല്‍ വില 69.77 രൂപയുമാണ്.

Top