ഇന്ധന വില ; പെട്രോളിന് 16 പൈസയും ഡീസലിന് 10 പൈസയും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പെട്രോളിന് 16 പൈസയുടെയും ഡീസലിന് 10 പൈസയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 73.31 രൂപയായും ഡീസല്‍ വില 67.59 രൂപയായും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.73 രൂപയും ഡീസല്‍ വില 68.92 രൂപയുമാണ്.

Top