കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

കോട്ടയം: കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല. പമ്പുടമകളുടെ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് തടയാന്‍ പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പമ്പുകള്‍ അടച്ചിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല. മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ പമ്പുകള്‍.

Top