ഇന്ധന ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ക്രമീകരണങ്ങളുമായി പെട്രോളിയം കമ്പനികള്‍

petrole pumb

തിരുവനന്തപുരം: വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ വെള്ളത്തിനടിയിലായെങ്കിലും ഇന്ധന ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ക്രമീകരണങ്ങളുമായി പെട്രോളിയം കമ്പനികള്‍ രംഗത്ത്.

കൊച്ചി ഇരുമ്പനം പ്ലാന്റില്‍ നിന്നും സാധാരണ നിലയില്‍ ഇന്ധന വിതരണം ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിനാല്‍ ഇന്ധന ക്ഷാമത്തിന് വരും ദിവസങ്ങളില്‍ യാതൊരു സാധ്യതയുമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളം കയറിയ പമ്പുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ധനം നിറയ്ക്കാന്‍ സാധിക്കാത്തത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലായി വിവിധ പെട്രോളിയം കമ്പനികളുടേതായി 150 ഓളം പമ്പുകള്‍ക്കാണ് വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ചത്.

Top