പെട്രോൾ അടിക്കാൻ വൈകി; വിദ്യാർത്ഥിയായ പമ്പ് ജീവനക്കാരന് ക്രൂര മർദനം

ചെങ്ങന്നൂര്‍: പെട്രോള്‍ അടിക്കാന്‍ വൈകിയെന്നാരോപിച്ച് പമ്പ് ജീവനക്കാരന് മര്‍ദനം. കോന്നി സ്വദേശിയായ വിഷ്ണുവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. മര്‍ദനത്തില്‍ തലക്കും ശരിരത്തിനും പരിക്കേറ്റ വിഷ്ണു ആശുപത്രിയില്‍ ചികിത്സ തേടി.

ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റിന് എതിര്‍വശമുളള പെട്രോള്‍ പമ്പിലാണ് സംഭവം. ചെങ്ങന്നൂര്‍ പൊലീസ് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പെട്രോള്‍ അടിച്ച് മടങ്ങിയ സംഘം പിന്നീടെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് വിഷ്ണു പൊലീസില്‍ മൊഴി നല്‍കി. ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗിന് വിദ്യാര്‍ത്ഥിയായ വിഷ്ണു പമ്പില്‍ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

Top