പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് പരീക്ഷ നടത്താന്‍ ഒരുങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം

മാഹി: രാജ്യത്ത് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് എഴുത്തു പരീക്ഷ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത പരീക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ ഒരുങ്ങുന്നത്.

നിലവില്‍ പമ്പുകളിലുള്ള ജീവനക്കാര്‍ വരുന്ന സെപ്റ്റംബര്‍ മാസം പരീക്ഷ എഴുതേണ്ടി വരുന്നതാണ്. ഇതില്‍ പാസാകുന്ന ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 500 രൂപ ശമ്പളത്തില്‍ വര്‍ധനവ് വരുത്തുവാനാണ് ആലോചിക്കുന്നത്. പരീക്ഷയില്‍ തോറ്റാല്‍ ജീവനക്കാരെ പിരിച്ച് വിടുകയില്ലെങ്കിലും ഭാവിയില്‍ ജോലി തേടി പമ്പുകളില്‍ എത്തുന്നവര്‍ പരീക്ഷ പാസാകേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന.

വിദ്യാഭ്യാസം കുറവുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൂടുതലായും പമ്പുകളില്‍ ജോലി ചെയ്യുന്നത്. എഴുത്തു പരീക്ഷയുടെ കാര്യം അറിഞ്ഞതോടെ പമ്പ് ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്.

Top