ഡല്‍ഹിയില്‍ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍ നടത്തിവന്ന സമരം അവസാനിച്ചു

petrol

ന്യൂഡല്‍ഹി: പെട്രോള്‍ , ഡീസല്‍ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്പുടമകള്‍ നടത്തിയ സമരം അവസാനിച്ചു. ഡല്‍ഹി പെട്രോള്‍ ഡീലേഴ്സ് അസോസിയേഷനാണ് സമരം നടത്തിയത്. സമരത്തോടനുബന്ധിച്ച് 400ല്‍ അധികം പമ്പുകളും സിഎന്‍ജി പമ്പുകളും അടച്ചിട്ടിരുന്നു. ഇന്നലെ രാവിലെ ആറു മുതലായിരുന്നു സമരം.

പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടതോടെ എണ്ണകമ്പികളുടെ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അതേസമയം, കേന്ദ്രം തീരുവ കുറച്ചതിനൊപ്പം അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയും യു.പിയും നികുതി കുറച്ചു. വില കുറഞ്ഞതോടെ ഡല്‍ഹിയിലെ വാഹനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലെ പമ്പുകളെ അശ്രയിച്ചു തുടങ്ങി. ഇതോടെ തങ്ങളുടെ കച്ചവടം കുറഞ്ഞെന്നാണ് ഡല്‍ഹിയിലെ പമ്പുടമകളുടെ പരാതി.

Top