ജീവനക്കാര്‍ക്ക് നേരെ ആക്രമം; സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

PETROLE

കോട്ടയം: സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ പെട്രോള്‍ പമ്പ് അടച്ചിടും.പെട്രോള്‍ പമ്പുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവെരയാണ് പമ്പുകള്‍ അടച്ചിടുക.

പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

സംസ്ഥാനത്തെ പൊതുമേഖലാ ഓയില്‍ കമ്പനികളുടെ 2400-ല്‍പ്പരം ഡീലര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Top