കവടിയാറില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം

കവടിയാര്‍: തിരുവനന്തപുരം കവടിയാറില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.സിനിമാ സംവിധായകന്‍ ദീപു കരുണാകരന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിലാണ് ഗുണ്ടാ വിളയാട്ടമുണ്ടായത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ പെട്രോള്‍ പമ്പില്‍ വലിയ തിരക്കായിരുന്നു. ഈ സമയത്ത് പമ്പിലെത്തിയ മൂന്നംഗ സംഘം കാറിന്റെ ടയറുകളില്‍ കാറ്റ് അടിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മറ്റ് വാഹനങ്ങളില്‍ ഇന്ധനമടിക്കുന്ന തിരക്കിലായിരുന്ന ജീവനക്കാര്‍ എത്താന്‍ വൈകി.ഇതില്‍ പ്രകോപിതരായ പ്രതികള്‍ വാഹനം കുറുകെ ഇട്ട ശേഷം സ്വയം മെഷിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഇത് തടഞ്ഞതോടെ പ്രതികള്‍ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

പ്രതികള്‍ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തു.വാഹനത്തിന്റെ ഉടമയായ ശ്യാം എസ് ജയനും മറ്റ് പ്രതികള്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു

Top