ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പെ​ട്രോ​ൾ പമ്പു​ക​ളി​ൽ ചി​പ്പ് ത​ട്ടി​പ്പ് വ്യാ​പ​കം; 23 പേ​ർ അ​റ​സ്റ്റി​ൽ

ലക്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ​നി​ന്ന് ഈ​ടാ​ക്കു​ന്ന പ​ണ​ത്തി​നു​ള്ള പെ​ട്രോ​ൾ ന​ൽ​കാ​തെ​ പെ​ട്രോ​ൾ പമ്പുകളില്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം വ്യാ​പ​കം. മെ​ഷീ​നു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ചി​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ പ്ര​തി​മാ​സം 200 കോ​ടി രൂ​പ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പെ​ട്രോ​ൾ പമ്പുട​മ​ക​ൾ ത​ട്ടി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 80 ശ​ത​മാ​നം പെ​ട്രോ​ൾ പമ്പുട​മ​ക​ളും ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രാ​ണെ​ന്ന് യു​പി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ട​ത്തി.

ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 23 പേ​രെ ടാ​സ്ക് ഫോ​ഴ്സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രി​ൽ നാ​ലു പെ​ട്രോ​ൾ പമ്പുട​മ​കട​മ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ളും റെ​യ്ഡു​ക​ളു​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

Top