പ്രതിദിനം ഇന്ധന വില പുതുക്കല്‍, പെട്രോള്‍ പമ്പ് ഉടമകളുടെ സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ദിവസം തോറും ഇന്ധന വില പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പമ്പ് ഉടമകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു.

വെള്ളിയാഴ്ച പമ്പുകള്‍ അടച്ചിട്ട് നടത്താനിരുന്ന സമരമാണ് മാറ്റിവച്ചത്. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെ നേത്രത്വത്തിലാണ് വെള്ളിയാഴ്ച സമരത്തിന് ആഹ്വാനം ചെയ്തതത്. വെള്ളിയാഴ്ച ഇന്ധനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്ന് പമ്പ് ഉടമകള്‍ അറിയിച്ചിരുന്നു.

Top