ഇന്ധനവിലയില്‍ മാറ്റമില്ല ; പെട്രോള്‍ വില ലിറ്ററിന് 78.61 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

petrol-diesel

കൊച്ചി: പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. ലിറ്ററിന് 78.61 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും പെട്രോള്‍ വിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ചൊവ്വാഴ്ച ഡീസലിന് 20 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂടിയിരുന്നു. കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. ലിറ്ററിന് 71.52 പൈസയാണ് ഡീസല്‍ വില.

Top