ഇന്ധനവിലയില്‍ മാറ്റമില്ല ; പെട്രോളിന് 78.61 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 78.61 രൂപയിലും ഡിസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏപ്രില്‍ 24നാണ് ഡീസലിന് 20 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂടിയിരുന്നത്. കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്.

Top