തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

PETROLE

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 78.61 രൂപയിലും ഡിസല്‍ വില ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച ഡീസലിന് 20 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂടിയിരുന്നു. കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്.

Top