തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. ലിറ്ററിന് 78.61 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍ വിലയില്‍ മാറ്റം രേഖപ്പെടുത്താതെയിരിക്കുന്നത്. ചൊവ്വാഴ്ച ഡീസലിന് 20 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും കൂടിയിരുന്നു. കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. ലിറ്ററിന് 71.52 പൈസയാണ് ഡീസല്‍ വില.

Top