ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു പെട്രോളിന് 10 പൈസയും ഡീസലിന് 27 പൈസയും കൂടി

PETROLE

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.72 രൂപയും ഡീസല്‍ വില 79.87 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.22 രൂപയായി വര്‍ധിച്ചു. ഡീസലിന് 78.08 രൂപയായും ഉയര്‍ന്നു. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.59 രൂപയായി ഉയര്‍ന്നു. ഡീസലിന്റെ വില 78.72 രൂപയാണ്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 9 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. മുംബൈയിലെ ഇന്നത്തെ പെട്രോള്‍ വില 87.82 ഉം, ഡീസല്‍ വില 78.22 രൂപയായും വര്‍ധിച്ചു. ഡല്‍ഹിയിലെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 82.36 രൂപ, 74.62 രൂപ എന്നിങ്ങനെയാണ്.

Top