സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ് ; ഡീസലിന് റോക്കോര്‍ഡ് വില

petrole-rate-increase

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 18 പൈസ വര്‍ധിച്ച് 77.67 രൂപയായി. അതേ സമയം ഡീസലിന് വില 70 രൂപ കടന്നു. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴു രൂപമാത്രമായി. ഡീസലിന് 19 പൈസ വര്‍ധിച്ച് 70.08 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top