ഇന്ധന വിലയില്‍ വീണ്ടും വര്‍ധന ; പെട്രോളിന് 17 പൈസ വര്‍ധിച്ചു

കൊച്ചി: തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 17 പൈസ വര്‍ധിച്ച് 84.52 രൂപയും ഡീസലിന് 30 പൈസ കൂടി 78.94 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 17 പൈസ വര്‍ധിച്ച് 86.03 രൂപയായി. ഡീസല്‍വില 80 കടന്നു. 30 പൈസയുടെ വര്‍ധനയോടെ 80 രൂപ 46 പൈസ എന്ന നിലയിലേക്കാണ് ഡീസല്‍വില ഉയര്‍ന്നത്. കോഴിക്കോടും സ്ഥിതിയില്‍ മാറ്റമില്ല. സമാനമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പെട്രോള്‍ വില 84.89 രൂപയായി. ഡീസല്‍വില 79രൂപ 30 പൈസയായി.

Top