ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ് ; പെട്രോള്‍ ലിറ്ററിന് 11 പൈസ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 85.07 രൂപയും ഡീസലിന് 79.83 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കൊച്ചിയില്‍ യഥാക്രമം പെട്രോളിന് 84.69 രൂപയും, 79.46 രൂപയുമാണ് ഡീസല്‍ വില. കോഴിക്കോട് പെട്രോളിന് 85.63 രൂപയിലും ഡീസലിന് 79.83 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Top