പെട്രോളിന് ഒന്‍പത് പൈസ കുറഞ്ഞു ; ഡീസല്‍ വിലയില്‍ മാറ്റമില്ല

PETROLE

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് പെട്രോളിന് ഒന്‍പത് പൈസ കുറവ് രേഖപ്പെടുത്തി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് പെട്രോളിന് വില കുറയുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 84.58 രൂപയും ഡീസലിന് 80.11 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 83.11 രൂപയും ഡീസലിന് 78.59 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 81.25 രൂപയും ഡീസലിന് 74.85 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.73 രൂപയും ഡീസലിന് 78.46 രൂപയുമാണ് വില.

Top