സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു ; പെട്രോളിന് 15 പൈസയും ഡീസലിന് 6 പൈസയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42 രൂപയും ഡീസലിന് 78.98 രൂപയുമാണ് വില.

ഈ മാസം പെട്രോളിനും ഡീസലിനും ഇതുവരെ 3.50 രൂപയില്‍ അധികമാണ് വര്‍ധിച്ചത്. പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെട്രോള്‍ വില 85.27 രൂപയായിരുന്നു. ഡീസല്‍ വില 78.92 രൂപയുമായിരുന്നു.
കൊച്ചിയില്‍ പെട്രോളിന് 83.74 രൂപയും, ഡീസലിന് 77.57 രൂപയുമായിരുന്നു ഇന്നലത്തെ വില.

Top