യു.എ.ഇയില്‍ പെട്രോള്‍ വില കുറയും ; ഡീസല്‍വില കൂടും

crude oil

യു.എ.ഇ ഊര്‍ജമന്ത്രാലയം ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറയുമ്പോള്‍ ഡീസല്‍ വിലയില്‍ മൂന്ന് ഫില്‍സിന്റെ വര്‍ധനയുണ്ടാകും.

പുതിയ നിരക്ക് പ്രകാരം കഴിഞ്ഞമാസം ലിറ്ററിന് 2 ദിര്‍ഹം 28 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 24 ഫില്‍സായി കുറയും. സ്‌പെഷല്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 16 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 12 ഫില്‍സായി കുറയും. ലിറ്ററിന് 2 ദിര്‍ഹം 38 ഫില്‍സ് വിലയുണ്ടായിരുന്ന ഡീസല്‍ വില ഒക്ടോബറില്‍ 2 ദിര്‍ഹം 41 ഫില്‍സായി വര്‍ധിക്കും.

Top