സൗദിയില്‍ ഈ മാസം പെട്രോള്‍ വില വര്‍ധിക്കില്ല; ജൂണ്‍ മാസത്തെ വില തന്നെ തുടരും

fuel-pump

റിയാദ്: സൗദി പ്രാദേശിക വിപണിയില്‍ എണ്ണവില വര്‍ധനവ് നിയന്ത്രിക്കാന്‍ സല്‍മാന്‍ രാജാവിന്റെ പ്രത്യേക ഉത്തരവ്. ഇതു പ്രകാരം ജൂണിലെ വിലയില്‍ വരും മാസങ്ങളില്‍ പെട്രോള്‍ ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ലഭിക്കും. 91 ഇനം പെട്രോളിന് 2.18 റിയാലും, 95 ഇനം പെട്രോളിന് 2.33 റിയാലായാണ് തുടരുക. ഇത് പ്രകാരം എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കുമെന്നും രാജാവിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.

മുന്‍ മാസങ്ങളിലെ ശരാശരി വര്‍ധനവ് പ്രകാരം ജൂലൈയില്‍ 91 ഇനം പെട്രോളിന് 2.28 റിയാലും, 95 ഇനം പെട്രോളിന് 2.44 റിയാലുമായിരുന്നു പുതുക്കി നിശ്ചയിക്കേണ്ടിയിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലക്കനുസരിച്ച് രാജ്യത്തെയും വില പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് നിലവില്‍ തുടര്‍ന്നു വരുന്നത്. എല്ലാ മാസവും പതിനൊന്നാം തിയ്യതിയിലാണ് പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കാറുള്ളത്. ഇനി മുതല്‍ എല്ലാ മാസവും വില ജൂണ്‍ മാസത്തേക്കാള്‍ കൂടുകയാണെങ്കില്‍ ആ അധിക തുക സര്‍ക്കാര്‍ വഹിക്കും.

Top