പെട്രോള്‍ വില കുതിക്കുന്നു; കോഴിക്കോട് 84.42 രൂപ

petrole

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില റെക്കോർഡ് ഉയര്‍ച്ചയിൽ. ഇന്ന് പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ബുധനാഴ്ചയിലെ വിലവര്‍ധന. ഇതനുസരിച്ച് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.97 രൂപയാണ് വില. ഡീസലിന് 74.12 രൂപയും.

കോഴിക്കോട് 84.42 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 78.48 രൂപയും നല്‍കണം. കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറായതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 53,86 ഡോളര്‍ നിലവാരത്തിലെത്തി.

Top