രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കും ലോക്ക്ഡൗണിനുമിടയില്‍ ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ത്യയില്‍ പെട്രോള്‍ വില ഇന്നും കൂടി. ഇന്ന് വര്‍ധിച്ചത് ലിറ്ററിന് 30 പൈസയാണ്. ഇതോടെ കൊച്ചിയിലും വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില.

തിരുവനന്തപുരത്ത് 103.95 രൂപയും , കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല.

Top