സംസ്ഥാനത്ത് പെട്രോൾ വിലയും സർവകാല റെക്കോഡിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോൾ വിലയും സർവകാല റെക്കോഡിൽ. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് കൂടിയത് 35 പൈസയാണ്. കൊച്ചിയിൽ ഇതോടെ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. കൊച്ചിയിൽ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയെന്ന റെക്കോഡാണ് ഇതോടെ തകർന്നത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയാണ്.

തിരുവനന്തപുരത്തെ ഗ്രാമങ്ങളിൽ ലിറ്ററിന് 89 രൂപ 50 പൈസയാകും. ഡീസലിന് ഇന്ന് കൂടിയത് 37 പൈസയാണ്. കൊച്ചിയിൽ ഇതോടെ ഡീസൽ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്.

Top