ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 11 പൈസ കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. കൊച്ചിയില്‍ പെട്രോള്‍ വില 82 രൂപ പിന്നിട്ടപ്പോള്‍ തിരുവനന്തപുരത്ത് 83 കഴിഞ്ഞ് മുന്നേറുകയാണ്. ഇന്നുമാത്രം പെട്രോളിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

കൊച്ചിയില്‍ പെട്രോള്‍ വില 82.09 രൂപയായപ്പോള്‍ ഡീസല്‍ വില 77.75 രൂപയാണ്. തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില 81.98 രൂപയായിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 83.56 രൂപയും ഡീസല്‍ വില 79.13 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 45 ഡോളറായി തുടരുന്നതിന് ഇന്ധന വില വര്‍ധനവ് തുടരുന്നത്.

Top