ഇന്ധനവില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 94 കടന്നു

petrole-rate-increase

തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് സഹിക്കാന്‍ മറ്റൊരു പ്രതിസന്ധികൂടി. സംസ്ഥാനത്ത് ഇന്ധന വില വര്‍ധന വീണ്ടും തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് കൂടി. നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ കടന്നു. കോട്ടയത്ത് പെട്രോളിന് 92.66 രൂപയും ഡീസലിന് 87.58 രൂപയുമാണ് വില രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില 100 കടന്നു.മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധന വില കൂടുന്നത്.

 

Top