ഇന്ധനവിലയില്‍ കുറവ്; പെട്രോളിന് 20 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു

petrole

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോള്‍ ലിറ്ററിന് ഇന്ന് 20 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ പെട്രോളിന് അഞ്ചു പൈസയും ഡീസലിന് എട്ടുപൈസയുമായിരുന്നു കുറഞ്ഞത്. ക്രിസ്തുമസ് ദിനത്തില്‍ പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസലിന് രണ്ടു പൈസയും കുറഞ്ഞിരുന്നു.

കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 71 രൂപയിലെത്തി. 71. 46 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില. ഡീസല്‍ വില 67.12 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 72.73 രൂപയും ഡീസലിന് 68.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 71.78 ഉം, 67.44 എന്നിങ്ങനെയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്.

Top