ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്; പെട്രോളിന് 23 പൈസയും ഡീസലിന് 29 പൈസയും കൂടി

petrole

കൊച്ചി: ഇന്ധനവിലയില്‍ വര്‍ധനവ് തുടരുന്നു. ഞായറാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 72.90 രൂപയും ഡീസലിന് 69.03 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.08 രൂപയും ഡീസലിന് 3.01 രൂപയും വര്‍ധിച്ചിരുന്നു. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ വര്‍ധനവുണ്ടായതാണ് ഇന്ധനവില വര്‍ധനവിന് കാരണം.

Top