ഇന്ധന വിലയില്‍ വീണ്ടും കുറവ് ; പെട്രോളിന് 21 പൈസ കുറഞ്ഞു

petrole

തിരുവനന്തപുരം : തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് 21 പൈസ കുറഞ്ഞു. ഡീസലിന് 18 പൈസയും കുറഞ്ഞിട്ടുണ്ട്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 80.74 രൂപയും ഡീസല്‍ വില 77.16 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 82.17 രൂപയായി. ഡീസല്‍ വില 78.64 രൂപയും. കോഴിക്കോട് യഥാക്രമം 81.09 രൂപയും, 77.52 രൂപയുമാണ് പെട്രോള്‍, ഡീസല്‍ വില.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78.78 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 73.36 രൂപയും. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.28 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വിലയാകട്ടെ 76.88 രൂപയുമാണ്.

Top