ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പെട്രോളിന് 84.58 രൂപ

PETROLE

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. തുടര്‍ച്ചയായി ഏഴ് ദിവസം ഇന്ധന വില കുറഞ്ഞിരുന്നു. ഏഴ് ദിവസത്തിനിടെ പെട്രോളിന് 1.61 രൂപയും ഡീലസിന് 88 പൈസയുമാണ് കുറഞ്ഞത്.

തിരുവനന്തപുരത്ത് പെട്രോളിന് 84.58 രൂപയും ഡീസലിന് 80.11 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 83.11 രൂപയും ഡീസലിന് 78.59 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 81.25 രൂപയും ഡീസലിന് 74.85 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.73 രൂപയും ഡീസലിന് 78.46 രൂപയുമാണ് വില.

Top